spot_imgspot_img

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ നൽകാം

Date:

തിരുവനന്തപുരം: കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കേരള ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2024ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. പ്രായം 18നും 25നും മധ്യേ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ ഒക്ടോബർ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarship.kerala.gov.in

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp