spot_imgspot_imgspot_img

കാരുണ്യ കേന്ദ്ര കമ്മിറ്റി ഓഫീസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: കാരുണ്യ കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 2013 മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ വ്യത്യസ്തമായ പല പരിപാടികളും കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി നടത്തിവരുന്നുണ്ട്. സെക്രട്ടറിയേറ്റിന് സമീപമുള്ള ഗാന്ധാരിയമ്മൻ കോവിലിനടുത്താണ് കേന്ദ്ര കമ്മറ്റി ഓഫീസ്.

അഡ്വ: വിഎസ് ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ബിലീവേഴ്സ് തിരുവനന്തപുരം ഡയോസിസ് ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ:വി.പി സുഹൈബ് മൗലവി, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, സാമൂഹ്യ പ്രവർത്തകൻ എ. ജെ. സുക്കാർണോ, പ്രസിഡന്റ്‌ പൂഴനാട് സുധീർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫാദർ ബിനു മോൻ , വക്കം സുധ, സുബൈർ ഖാൻ കുളപ്പാടം,ഹുസൈൻഷാ ഇത്തിക്കര, രാജൻ സുലൈമാൻ പത്തനംതിട്ട, അൻവർ ഹുസൈൻ കെ. എസ് എന്നിവർ പ്രസംഗിച്ചു.

കാരുണ്യ പതിനൊന്നാം വാർഷിക പതിപ്പ് കാരുണ്യവീഥി കവർപേജ് മന്ത്രി ജി. ആർ. അനിൽ മുൻ മന്ത്രി അഡ്വ :വി. എസ്. ശിവ കുമാറിന് നൽകി പ്രകാശനം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...
Telegram
WhatsApp