spot_imgspot_imgspot_img

കുട്ടി കർഷക സംഗമം കേരളത്തിലെ ആദ്യ മാതൃക: മന്ത്രി പി.പ്രസാദ്

Date:

പോത്തൻകോട്: ”ഒരു പാഠം തയ്യാറായിരിക്കുന്നു ;ഒരു കൃഷിപാഠമാണ്. അത് കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന പാഠമായി മാറുമ്പോൾ ചാരിതാർത്ഥ്യം തോന്നുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പോത്തൻകോട് കൃഷിഭവൻ്റെ നേതൃത്വത്തിൽ പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ കേരളത്തിലെ ആദ്യ കുട്ടികർഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ1000 കൃഷി ഭവനുകളിലായി 24000 കൃഷികൂട്ടമുള്ള കേരളത്തിൽ കുട്ടികളെ ചേർത്ത് രൂപീകരിക്കുന്ന ആദ്യ കുട്ടി കൃഷി കൂട്ടം എന്ന ഖ്യാതി പോത്തൻകോട് ഗ്രാമപഞ്ചായത്തിനും ലക്ഷ്മി വിലാസം സ്കൂളിനുമുള്ളതാണെന്നും ഈ മാതൃക കേരളമാകെ വ്യാപിപ്പിക്കണമെന്നും
മന്ത്രി പറഞ്ഞു.

കാരണം എവിടെ തിരിഞ്ഞാലും കിഡ്നിയും കരളും ശരീരഭാഗങ്ങളും മാറ്റിവയ്ക്കാൻ സഹായമഭ്യർത്ഥിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ്. ഇതിനു കാരണം വിഷലിപ്തമായ ഭക്ഷണമാണെന്നു്തിരിച്ചറിയുകയും കുട്ടികൾ വീട്ടിലെ മുതിർന്നവരെകൂടി ഒപ്പംകൂട്ടി കൃഷി പഠിപ്പിച്ചു ശുദ്ധമായ കാർഷികവിഭവങ്ങൾ ഉത്പാദിപ്പിക്കാനും ആവശ്യം കഴിഞ്ഞ് പുറത്ത് വിറ്റു വരുമാനമുണ്ടാക്കാനും കഴിയുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഇൻസ്റ്റിട്യൂഷണൽ ഫാം സ്ക്കൂൾ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. സീറോ ബാലൻസ് അക്കൗണ്ട് ഉള്ള ബാങ്ക് പാസ് ബുക്കുകളും മന്ത്രി കുട്ടികൾക്ക് വിതരണം ചെയ്തു.

നമുക്ക് ആവശ്യമായ സുരക്ഷിത ഭക്ഷണം ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം
എന്തിനെയും പരിപാലിച്ചു വളർത്തുകയെന്ന ഉന്നതമായ സാംസ്കാരിക ബോധം ഉണ്ടാക്കുവാനും കുട്ടികളെ ഏറ്റവും കൂടുതൽ കാർന്നു തിന്നുന്ന മാരകമായ മൊബൈൽഫോൺ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനും കൃഷിയിൽ വ്യാപകമാകുന്നതോടെ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജീവിതശൈലി രോഗങ്ങളും മാരകമായ ക്യാൻസർ നിയന്ത്രിക്കാനും കാർഷിക സംസ്കാരത്തിന് കഴിയും എന്ന യാഥാർഥ്യം ലോകമാകെയുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരും വിളിച്ചു പറയുമ്പോൾ നാം അതിനു് ചെവി കൊടുക്കാതെ ഇരിക്കരുത് എന്നും മന്ത്രി ഓർമിപ്പിച്ചു.

നേരത്തെ,ഭക്ഷ്യ സുരക്ഷയും സംരക്ഷിത ആഹാരവും എന്ന വിഷയത്തിൽ
തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ എം പി അനൂപ് ക്ലാസെടുത്തു. മുതിർന്ന കർഷകൻ എം.എം.യൂസഫിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ അനിൽ, വൈസ് പ്രസിഡണ്ട് അനിതകുമാരി ജില്ലാ പഞ്ചായത്തംഗം ഉനൈസഅൻസാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, അനിതകുമാരി, മലയിൽകോണം സുനിൽ , ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ അഭിൻദാസ്, ശശികല, ഷാഹിദ ബീവി,സ്കൂളിലെ പ്രഥമ അധ്യാപിക അനീഷ് ജ്യോതി, പിടിഎ പ്രസിഡണ്ട് ഉറൂബ്, കൃഷി ഓഫീസർ സുനിൽ.ബി, കോർഡിനേറ്റർ പി.രാഹുൽ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അധ്യാപകരും കർഷകരും ചടങ്ങിൽ സംബന്ധിച്ചു. നൂറിലേറെ നാടൻ കാർഷിക വിഭവങ്ങളുമായി കുട്ടി കർഷകർ സ്കൂളിൽ സംഘടിപ്പിച്ച കാർഷിക ഉത്പന്ന പ്രദർശനവും വിപണനവും മന്ത്രി പി പ്രസാദ് നേരിൽ കാണുകയും വിവിധ ഉൽപ്പന്നങ്ങൾ കുട്ടികളിൽ നിന്ന് വിലകൊടുത്ത് വാങ്ങുകയും ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp