spot_imgspot_imgspot_img

വീട്ടിൽ നിന്ന് കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി

Date:

പത്തനംതിട്ട: പത്തനംത്തിട്ട റാന്നിയിൽ നിന്ന് കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയെ കാണാതായത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നീണ്ട മൂന്ന് മണിക്കൂറുകളുടെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.

റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് കാണാതായത്. വീട്ടിൽ മുത്തശി മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജില്ലയ്ക്ക് പുറത്ത് പോയ സമയത്തായിരുന്നു സംഭവം നടന്നത്. മുത്തശ്ശി കുട്ടിയ്ക്ക് ആഹാരം കൊടുത്തതിനു ശേഷം അടുക്കളയിൽ പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. ഉടൻ തന്നെ വീടിന് പരിസരത്തും മറ്റും തിരച്ചിൽ നടത്തിയിരുന്നു എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp