spot_imgspot_imgspot_img

ഫ്ലവേഴ്സ് ലയൻസ് ക്ലബ്ബ് പൂജപ്പുര ഗ്രന്ഥശാലയ്ക്ക് പുസ്തക സമർപ്പണം നടത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ഫ്ലവേഴ്സ് ലയൻസ് ക്ലബ്ബിന്റെ വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പുസ്തക സമർപ്പണം സംഘടിപ്പിച്ചു. ലയൻസ് ക്ലബ്ബ് പ്രസിഡണ്ട് എൻ കെ ജയയുടെ അദ്ധ്യക്ഷതയിൽ റീജിയണൽ ചെയർമാൻ ലയൺ ഡോക്ടർ ബിജു എബ്രഹാം പാഴൂർ ഉദ്ഘാടനം ചെയ്തു.

യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി പി ഗോപകുമാർ സ്വാഗതമാശംസിച്ചു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സോണൽ ചെയർമാൻ ലയൺ സനിൽകുമാർ, ലയൺസ് ക്ലബ് സെക്രട്ടറി സോണി ജോൺ, സാഹിത്യകാരൻ അംബിദാസ് കാരേറ്റ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകനും പ്രസിഡണ്ടും ഗ്രന്ഥശാല സെക്രട്ടറിക്ക് പുസ്തകങ്ങൾ കൈമാറി. പ്രസിഡണ്ട് എൻ.കെ ജയയുടെ അരൂപിയുടെ ആഘോഷം എന്ന തന്റെ പുസ്തകം ഡോക്ടർ ബിജു എബ്രഹാമിനും,എസ് സനിൽകുമാറിനും, കാരേറ്റ് അംബിദാസിനും നൽകി .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp