spot_imgspot_img

ഗുണ്ടാ ബന്ധവും സാമ്പത്തികത്തട്ടിപ്പും: സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്: സംഭവം പോത്തൻകോട്

Date:

പോത്തൻകോട് : സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്. പോത്തൻകോടാണ് സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ മാഫിയ ബന്ധവും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോത്തൻകാേട് പൊലിസാണ് കേസെടുത്തത്.

കാട്ടായിക്കോണം ജയ്നഗർ ഗാർഡൻവ്യൂ പി .ജെ ഗാർഡൻസിൽ ആതിരയെന്ന വീട്ടമ്മയാണ് ഇത് സംബന്ധിച്ച്പൊലിസിൽ പരാതി നൽകിയത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവാണ് ഒന്നാം പ്രതി. പേയാട് സ്വദേശിയും വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലിസ് ഉദ്യോഗസ്ഥ സംഗീത, സഹോദരിയും തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

യുവതിയുടെയും ഭർത്താവിൻ്റെയും കൈയ്യിൽ നിന്ന് പലപ്പോഴായി 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതികാരിയുമായി സൗഹൃദം നടിച്ചാണ് പണം തട്ടിയത്. പണം വാങ്ങിയപ്പോൾ ഉറപ്പിനായി വീട്ടമ്മക്ക് രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്സൺരാജുമായിരുന്നു. വസ്തു വാങ്ങാനെന്ന് പറഞ്ഞാണ് ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. പല തവണ ഇവരെ ബന്ധപ്പെട്ടിട്ടും പണം തിരികെ നൽകാൻ കൂട്ടാക്കാതെ ഭീഷണിപ്പെടുത്തി. പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി.

തുടർന്നാണ് ആതിര പണം തിരികെ ആവശ്യപ്പെട്ടത്. ഇതോടെയാണ് കഴിഞ്ഞ മാർച്ച് 4ന് ഗുണ്ടുകാട് സാബു ഫോണിലൂടെ വീട്ടമ്മക്ക് നേരെ ഭീഷണി മുഴക്കിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

പൊലിസിൻ പരാതി നൽകുമെന്നു പറഞ്ഞപ്പാേഴും ഗുണ്ടുകാട് സാബുവിൻ്റെ നിരന്തര ഭീഷണിയുണ്ടായി. ഗുണ്ടാ ആക്രമണ ഭീതിയിൽ പുറത്തിറങ്ങാൻ മടിച്ച് വീട്ടിൽ കഴിയുന്നതിനിടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലിസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. പ്രതികളുടെ പോലീസിലെ ഉന്നത സ്വാധീനത്താലായിരുന്നു ഇത്.

തുടർന്ന് പണം തട്ടിയെടുത്തത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാരസെല്ലിലും എസ്‌.പി ക്കും പരാതികൾ നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുക്കാൻ തയ്യാറായത്. ആദ്യം മലയിൻകീഴ് ‌സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസമാണ് പോത്തൻകോട് സ്‌റ്റേഷനിലേക്ക് കൈമാറിയത്.

തുടർന്ന് ഇന്നലെ പോത്തൻകോട് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.റിയൽ എസ്‌റ്റേറ്റ് ബിസിനസിന് വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു.തട്ടിപ്പിന് പിന്നിൽ വൻ ഭൂമിക്കച്ചവട റാക്കറ്റ് ഉണ്ടെന്നാണ് പൊലീസിൻ്റെ സംശയിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും...

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....
Telegram
WhatsApp