spot_imgspot_imgspot_img

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

Date:

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തട്ടികൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് തട്ടിക്കൊണ്ടുപോയത്. 23 കാരനാണ് ഉമർ. ഉമറിനെ തട്ടികൊണ്ട് പോയത് സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്നാണ് പുറത്തുവരുന്ന വിവരം. ഉമറിന്റെ പക്കൽ നിന്നും സ്വർണം തട്ടിയെടുക്കാനാണ് ഇയാളെ കടത്തിക്കൊണ്ട് പോയത്.

വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഉമര്‍ വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും സ്വര്‍ണം വാങ്ങാനാണ് എത്തിയത്. 64 ഗ്രാം സ്വർണ്ണമാണ് വാങ്ങാനായി എത്തിയത്. എന്നാൽ ഉമറിന് ഇവരുടെ പക്കൽ നിന്നും സ്വർണ്ണം വാങ്ങാൻ സാധിച്ചിരുന്നില്ല.

വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്. ഉമർ വിദേശത്തു നിന്നെത്തുന്ന ക്യാരിയർ മാരിൽ നിന്നും സ്വർണം വാങ്ങി കൊണ്ടു പോകുന്നയാളാണ്. തട്ടികൊണ്ട് പോകൽ സംഘം ഉമറിന്റെ കൈവശം സ്വർണ്ണം ഉണ്ടെന്ന് കരുതിയാണ് ഇയാളെ കടത്തിയത്. എന്നാൽ സ്വർണ്ണം ഇല്ലെന്ന് കണ്ടതോടെ ഉമറിനെ ഇവർ വെറുതെ വിടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp