spot_imgspot_imgspot_img

നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Date:

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ ഒന്നിനാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ്. കാശ്മീരിൽ ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനാണ് രണ്ടു സ്ഥലങ്ങളിലും വോട്ടെണ്ണൽ നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കേരളത്തിലെ ഉപ-തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല. കേരളത്തിൽ ഉടൻ‌ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേയ്ക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp