spot_imgspot_imgspot_img

ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കം ചെയ്യണമെന്ന് കെ സുധാകരൻ

Date:

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ഗുരുതരമായ ആരോപണത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കം ചെയ്യണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്. എന്നാൽ ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി ശശിയും പികെ ശശിയും അരങ്ങു വാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സിപിഎമ്മിന് സന്തോഷം കാണും.
പക്ഷെ കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്….
ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും.
കെ സുധാകരൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp