spot_imgspot_imgspot_img

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ തിരികെ നാട്ടിലെത്തിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്. പൊലീൽ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു.

കേരള എക്സ്പ്രസ്സ്‌ ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. കുട്ടി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. കുട്ടിയിൽ നിന്ന് വിവരങ്ങള്‍ തേടിയശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും.

അമ്മയുമായി വഴക്കിട്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്. ഈ മാസം ഇരുപതാം തിയ്യതിയായിരുന്നു സംഭവം നടന്നത്. തുടർന്ന് പോലീസിന്റെ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ അടുത്ത ദിവസം കുട്ടിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp