spot_imgspot_imgspot_img

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

Date:

ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ഇന്നലെ രാവിലെ 8:30 ഓടെയാണ് കുട്ടിയെ കാണാതായത്. നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വര്‍ക്കല ക്ലിഫില്‍ നിന്നും കുട്ടിയെ കണ്ടെത്തി. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫ് കാണാൻ പോയതാണ് കുട്ടി എന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് കൈയ്യിലെ പൈസ തീരുകയും തിരികെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ അവിടെ കുടുങ്ങുകയും ആയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നെന്ന് പറഞ്ഞാണ് ഉമർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ട്യൂഷൻ കഴിഞ്ഞ് എത്തേണ്ട സമയം കഴിഞ്ഞിട്ടും മകൻ തിരികെ എത്താത്തതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചത്.

അപ്പോഴാണ് ട്യൂഷന്‍ സെന്ററില്‍ കുട്ടി ചെന്നിരുന്നില്ലെന്ന് അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. അതിനു ശേഷം പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമര്‍ വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp