spot_imgspot_img

തിരുവനന്തപുരം പാപ്പനംകോട് തീപ്പിടുത്തം: രണ്ടു പേർ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് തീപ്പിടുത്തം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപ്പിടുത്തം ഉണ്ടായത്.

അപകടത്തിൽ 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാനണ് സംഭവം നടന്നത്. പാപ്പനംകോട് ജങ്ഷനിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ നിലയിലാണ് ഇൻഷുറൻസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. മരിച്ചവരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

റോഡ‍രികിൽ താഴത്തെ നിലയിൽ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ പിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

കോട്ടയം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ്...

ഹാർമണി ഓഫ് ലൈഫ്; അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി 'ഹാർമണി ഓഫ് ലൈഫ്'....

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; സാധ്യമായതെല്ലാം ചെയ്തുവെന്ന് എസ്എടി ആശുപത്രി അധികൃതർ

തിരുവനന്തപുരം: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു...

വ്യാജ നീറ്റ് ഹാൾടിക്കറ്റ് സംഭവം; തിരുവനന്തപുരം സ്വദേശിയായ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ...
Telegram
WhatsApp