spot_imgspot_imgspot_img

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

Date:

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാർച്ച്. സംസ്ഥാനവ്യാപകമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മൂന്നു നാലു തവണയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. പൊലീസ് ലാത്തിച്ചാർജില്‍ അബിൻ വർക്കിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. നിലവിൽ സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp