
പെരുമ്പാവൂർ: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂരാണ് സംഭവം. റംബൂട്ടാൻ പഴം കഴിക്കുന്നതിന്റെ അതിന്റെ കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.
കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയായിരുന്നു അപകടം.
കുരു തൊണ്ടയിൽ കുടുങ്ങിയതിനു പിന്നാലെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.







