spot_imgspot_imgspot_img

തിരുവനന്തപുരത്ത് ആറാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Date:

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് ആറാം ക്ലാസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള – കീഴാർ തടത്തരികത്ത് വീട്ടിൽ ഷാജിയുടെയും രചനയുടെയും മകൻ ശിവനന്ദാണ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം നടന്നത്. കുളിമുറിയിൽ തോർത്ത് മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്ന ശിവനന്ദിൻ്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ചേട്ടന് കൊടുത്തതിൻ്റെ വിഷമത്തിൽവീട്ടിനകത്തെ കുളിമുറിയിൽ കയറി കുറ്റി ഇട്ട ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലിസ് പറയുന്നത്. കുളി മുറിയിൽ കയറിയ ശിവനന്ദിനെ ഒത്തിരി സമയമായിട്ടും കാണാത്തതിനെ തുടർന്ന് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp