spot_imgspot_img

തിരുവനന്തപുരത്തെ ജലവിതരണ പ്രശ്‌നം: ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ഡി.എം.ഒ

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പൊതുജനങ്ങൾക്കുള്ള മാർഗനിർദേശം

കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം ഉപയോഗിക്കണം.

ലഭ്യമാകുന്ന വെള്ളം ടാങ്കുകളിലോ വലിയ പാത്രങ്ങളിലോ ശേഖരിച്ച് ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം (1000 ലിറ്ററിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന തോതിൽ കലക്കി തെളിച്ച് ഒഴിക്കണം )

പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും കൈയും വായും വൃത്തിയാക്കുന്നതിനും ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കണം.

കുട്ടികൾ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിവർക്ക് വായ് കഴുകാനും കൈ കഴുകാനും തിളപ്പിച്ചാറിയ വെള്ളം നൽകുന്നതാണ് അഭികാമ്യം.

ഹോട്ടൽ ഉടമകളുടേയും വഴിയോരക്കച്ചവടക്കാരുടേയും ശ്രദ്ധക്ക്

പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണം

കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകണം, തിളപ്പിച്ച കുടിവെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്

ജ്യൂസുകൾ തയാറാക്കാൻ തിളപ്പിച്ചാറ്റിയ വെളളവും ശുദ്ധജലത്തിൽ തയാറാക്കിയ ഐസും മാത്രം ചേർക്കണം

മോരുകറി, ചമ്മന്തിക്കറി തുടങ്ങിയവ തയാറാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം

ആഹാരത്തിന് മുൻപും ശേഷവും കൈയും വായും വൃത്തിയാക്കാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp