spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലൈഡ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലൈഡ്. തിരുവനന്തപുരം വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്ന് വടയിലാണ് ബ്ലൈഡ് കണ്ടെത്തിയത്.

പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നു വടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കട അടപ്പിച്ചു. പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവരാണ് രാവിലെ ഭക്ഷണം കഴിക്കുന്നതിനായി കടയിൽ എത്തിയത്.

തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. മകൾ വാങ്ങിയ ഉഴുന്ന് വടയിലാണ് ബ്ലൈഡിന്റെ പകുതി കണ്ടെത്തിയത്. ഉഴുന്നുവട കഴിക്കുന്ന സമയത്ത് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിക്കുകയും പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...
Telegram
WhatsApp