spot_imgspot_imgspot_img

മഞ്ഞ,പിങ്ക് കാർഡുകാർ 24 ന് മുമ്പു മസ്റ്ററിംഗ്‌ പൂർത്തിയാക്കണം

Date:

നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള മസ്റ്ററിംഗ്‌ നടപടികൾ ജില്ലയിൽ 18 മുതൽ തുടർന്നു വരികയാണെന്നും നിലവിലെ ഉത്തരവനുസരിച്ച് 24 വരെ സംസ്ഥാനത്തെ ഏതു റേഷൻ കടയിലും നേരിട്ടുപോയി മസ്റ്ററിംഗ്‌ നടത്താവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കിടപ്പു രോഗികളായവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ്‌ നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നെടുമങ്ങാട് താലൂക്കിലെ മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും 24 ന് മുമ്പുതന്നെ ഏറ്റവും അടുത്തുള്ള റേഷൻ കടയിൽ എത്തി മസ്റ്ററിംഗ്‌ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റേഷൻ കടകളിൽ എത്തി ഇ -പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയ മുൻഗണന കാർഡുകളിലെ അംഗങ്ങളും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിംഗ്‌ നടത്തിയവരും പുതുതായി മസ്റ്ററിംഗ്‌ ചെയ്യേണ്ടതില്ല.

ഒരു കാർഡിലെ എല്ലാ അംഗങ്ങളും ഒരേസമയം എത്തി മസ്റ്ററിംഗ് നടത്തേണ്ടതില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp