spot_imgspot_imgspot_img

പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; വി ഡി സതീശൻ

Date:

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ച റിപ്പോര്‍ട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് എന്ത് പ്രസക്തിയാണ് ഇനിയുള്ളതെന്നും അദ്ദേഹം ആരാഞ്ഞു. അന്വേഷണം പ്രഹസനമാണെന്നും ഇതൊരു തട്ടിക്കൂട്ട് റിപ്പോർട്ട് ആണെന്നും വി ഡി സതീശൻ ആരോപിച്ചു.

പ്രശ്നം നടക്കുമ്പോൾ മുഖ്യമന്ത്രിയും എഡിജിപിയും എന്ത് കൊണ്ട് ഇടപെട്ടില്ലെന്നും ഇത് എല്ലാവരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉത്സവം കലക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി സി.പി.എമ്മുമായി ചേര്‍ന്ന് ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും വി ഡി സതീശൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp