
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ് (27), അജിന്‍ മോഹന്‍ (25 ), ഗോകുല്‍രാജ് (26 ), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാല് പേർക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന ‘ MAMBA RESTAURANT CAFÉ ‘ എന്ന സ്ഥാപനമാണ് ഇവർ നടത്തിയിരുന്നത്.
എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നും കഞ്ചാവ് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അജിദാസ്.എസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.


