spot_imgspot_imgspot_img

ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25 ), ഗോകുല്‍രാജ് (26 ), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാല് പേർക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന ‘ MAMBA RESTAURANT CAFÉ ‘ എന്ന സ്ഥാപനമാണ് ഇവർ നടത്തിയിരുന്നത്.

എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നും കഞ്ചാവ് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അജിദാസ്.എസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp