spot_imgspot_imgspot_img

തിരുവനന്തപുരത്ത് ചരിത്രമായി സമ്മയ്തുഹു മുഹമ്മദാ

Date:

കഴക്കൂട്ടം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപിച്ച റബീഅ് സംഗമങ്ങളുടെ സമാപനമായ സമ്മയ്തു ഹു മുഹമ്മദ 24 ജന പങ്കാളിത്തo കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഫഖ്റുദീൻ ബാഖവി പതാക ഉയർത്തിയതോടെയാണ് ചരിത്ര പരിപാടികൾക്ക് തുടക്കമായത്. തുടർന്നു നടന്ന മൗലിദ് മജ്‌ലിസിന് സമസ്തയുടെയും പോഷകപ്രസ്ഥാനങ്ങളുടെയും നേതാക്കൾ കാർമ്മികത്വം വഹിച്ചു. തുടർന്നു മഅമൂൻ ഹുദവി വണ്ടൂർ റബീഅ് സന്ദേശം നൽകി. ശേഷം സുഹൈൽ ഫൈസി കൂരാടിന്റെ നേതൃത്വത്തിൽ ബുർദാ ഖവാലിയും നടന്നു.

അൻവർ അലിഹുദവിയുടെ നബികീർത്തന മഹാസംഗമം ആത്മ വിശുദ്ധിയുടെ നവ്യാനുഭവമായി മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിറുത്തി അസ്സയ്യിദ് നജ്മുദ്ദിൻ പൂക്കോയ തങ്ങൾ അൽയമാനി അൽ ഐദറൂസി പ്രാർത്ഥനക്ക് നേതൃത്യം നൽകി.

ഷാജഹാൻ ദാരിമി പനവൂർ , സിദ്ദീഖ് ഫൈസി അസ്ഹരി കണിയാപുരം , സെയ്യിദ് ബാഅലവി തങ്ങൾ പരപ്പനങ്ങാടി ,സിയാദ് കോയ തങ്ങൾ മംഗലാപുരം , ഹുസൈൻ ദാരിമി പെരിങ്ങമല , സി ബി യൂസഫ് ഫൈസി പാങ്ങോട് , അബൂ സാലി ഫൈസി വിഴിഞ്ഞം , മാസ്റ്റർ കണിയാപുരം , ഹസ്സൻ ആലംകോട് , ഡോ. ഷെമീർ ഹംസ പെരിങ്ങമ്മല , അഹമ്മദ് റഷാദി ചുള്ളിമാനൂർ , അൻസി പള്ളിനട , അൻവറുദ്ദീൻ അൻവരി അമരവിള , യൂനുസ് ഹുദവി ,ഡോ. ഷെരീഫ് നിസാമി വെള്ളൂർ , ഡോ. എച്ച് എ റഹ്മാൻ , അ ഡ്വ. സുബൈർ വഴിമുക്ക് , അബ്ദുള്ള കുണ്ടറ ,അബ്ദുല്ലത്തീഫ് ദാരിമി പള്ളിപ്പുറം , ഷറഫുദ്ദീൻ ബാഖവി മിതൃമല , ജുറൈജ് ഫൈസി കണിയാപുരം സെയ്ദ്മുഹമ്മദ് ദാരിമി വിഴിഞ്ഞ , ബാഖവി , റാസി ബാഖവി കല്ലൂർ , മുസ്ലിയാർ വേളി , അബ്ദുൽ റഹീം ബാഖവി ആറ്റിൻപുറം , ഹുസൈൻ മുസ്‌ലിയാർ പോങ്ങനാട് , മുഹമ്മദ് കുഞ്ഞ് ഫൈസി , അഡ്വ. കെ എസ് എ ഹലീം കണിയാപുരം , ഫ്രൊ. തോന്നക്കൽ ജമാൽ , തൊടിയിൽ , ഹുസൈൻ അലി വാഫി , ശാക്കിർ ഹുസൈൻ ദാരിമി , സുലൈമാൻ ദാരിമി ഉമയനല്ലൂർ , മുഹമ്മദ് കുഞ്ഞ് ദാരിമി കല്ലമ്പലം , സിദ്ദീഖ് ബാഖവി തൊളിക്കോട് ,സഫീർ ഖാൻ മന്നാനി തേമ്പാമൂട് , തൻസീൽ വാഫി കണിയാപുരം , അൻസാർ ഫൈസി ചവറ , അബ്ദുൽസലാം ദാരിമി തേവലക്കര , യാസിർ മന്നാനി നെടുമങ്ങാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp