spot_imgspot_imgspot_img

വ‍ർക്കലയിൽ മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം; നാല് പേ‍ർ പിടിയിൽ

Date:

തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താഴെ വെട്ടൂർ സ്വദേശികളായ യൂസഫ്, നെടുങ്കോട് വീട്ടിൽ ജവാദ്, മൂലക്കട മുക്കിൽ നിസാം എന്നു വിളിക്കുന്ന നിസ്സാമുദ്ദീൻ, നെടുങ്കണ്ട പുതിയ പാലത്തിൽ ജഹാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. വർക്കല പൊലീസും ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായിട്ടാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കാറിലെത്തിയാണ് ഇവർ മത്സ്യത്തൊഴിലാളികളെ ക്രൂരമായി മർദിച്ചത്. വര്‍ക്കല വെട്ടൂര്‍ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp