spot_imgspot_imgspot_img

കൈക്കൂലി ആരോപണം; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

Date:

തിരുവനന്തപുരം: കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എം നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്‌പെൻഡ് ചെയ്തു.

നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിക്കാരനായ സൈനുദ്ധീന്റെ പരാതിയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ നടപടി. ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...
Telegram
WhatsApp