spot_imgspot_imgspot_img

ശാന്തിഗിരി ഫെസ്റ്റ് ശ്രീകരുണാകരഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങളുടെ പ്രതിഫലനം: ഗവർണർ

Date:

പോത്തൻകോട്: ജാതിയ്ക്കും മതത്തിനും അതീതമായി മനുഷ്യനെന്ന ഏകാത്മസിദ്ധാന്തമാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോത്തൻകോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. വാക്കാണ് സത്യം , സത്യമാണ് ഗുരു , ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന ആദ്ധ്യത്മികകേന്ദ്രമാണ് ശാന്തിഗിരി.

നവജ്യോതിശ്രീകരുണാകരഗുരുവിന്റെ അരുള്‍പ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ സത്കര്‍മ്മങ്ങള്‍ക്കാണ് ആശ്രമം പ്രാധാന്യം നല്‍കി വരുന്നത്. ഈ മഹത്തായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുളള വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റിന്റെ ലക്ഷ്യം. ആത്മീയ സാംസ്കാരിക പ്രവര്‍ത്തനം മാത്രമല്ല ആശ്രമം നടത്തുന്നത്. പരമ്പരാഗത ചികിത്സരംഗത്ത് നടത്തുന്ന ഗവേഷണവും ആയൂര്‍വേദത്തിന്റെയും സിദ്ധയുടെയും വളര്‍ച്ചയ്ക്കും നല്‍കുന്ന പ്രോത്സാഹനവും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ ഫെസ്റ്റിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് കെ.ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കല്‍ ഗ്രാ‍മപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ, അഡ്വൈസർ സബീർ തിരുമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വൈകുന്നേരം 6 മണിക്ക് ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവർണറെ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടിയാണ് ഗവർണറെ വേദിയിലേക്ക് ആനയിച്ചത്. ഫെസ്റ്റ് നഗരിയിൽ എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലും പണികഴിപ്പിച്ച വേദിയിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.

പ്രദർശന വിപണനമേളകൾക്ക് പുറമെ പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകൾ, വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലി, ജനകീയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ, സാഹിത്യോത്സവം, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നടക്കും.

ഇന്ന് ( 10/10/2024) വൈകുന്നേരം 6 മണിക്ക് കലാജ്ഞലി വേദിയിൽ യു.കെ. ബ്രദേഴ്സ് അവതരിപ്പിക്കുന്ന ദഫ് മുട്ട്, സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഗായകർ നടത്തുന്ന ഗാനകൈരളി എന്നിവയും ഉണ്ടാകും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp