spot_imgspot_imgspot_img

കഴക്കൂട്ടത്തെ പീഡനം: പ്രതി കീഴടങ്ങി

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് അപ്പാർട്ട്മെൻ്റിൽ കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കൂപ്പർ ദീപു എന്നറിയപ്പെടുന്ന ദീപുവാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇയാൾ അഭിഭാഷകനോടൊപ്പം എത്തി കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണർ നിയാസിൻ്റെ ഓഫീസിലാണ് കീഴടങ്ങിയത്. സംഭവത്തിനുശേഷം ഇയാൾ മധുരയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

തിരുവനന്തപുരം പട്ടം സ്വദേശിയായ കൂപ്പർ ദീപു എന്ന ദീപു പഴയ കാറുകൾ വാങ്ങി കച്ചവടം ചെയ്യുന്ന ആളാണ്. ഒരാഴ്ചയ്ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിൽ സർവീസ് പഠനത്തിനായി എത്തിയ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം കാണിച്ചത്.

പ്രതി പെൺകുട്ടിയുടെ സുഹൃത്ത് കൂടിയാണെന്ന് യുവതി നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടി താമസിക്കുന്ന മുറിയിൽ എത്തിയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. മദ്യം നൽകിയിരുന്നു പീഡനം. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp