spot_imgspot_imgspot_img

മദ്യപിച്ച് വാഹമോടിച്ച് അപകടം; നടൻ ബൈജു സന്തോഷ് അറസ്റ്റില്‍

Date:

  1. തിരുവനനന്തപുരം : സിനിമ നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ചാണ് അപകടം സംഭവിച്ചത്.

ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചതിനുശേഷം വേഗത്തില്‍ മുന്നോട്ടുപോയി പോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ ബൈജു ഓടിച്ചിരുന്ന ഓഡി കാറിന്‍റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അതെ സമയം അപകടത്തിന് ശേഷം പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു വിസമ്മതിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബൈജുവിനൊപ്പം മകളും കാറിലുണ്ടായിരുന്നു.

മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകളാണ് ബെജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp