spot_imgspot_imgspot_img

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി വി ഡി സതീശൻ

Date:

തിരുവനന്തപുരം: ശബരിമല വിവാദത്തിൽ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്നും സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്.
ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കരുത്. ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp