spot_imgspot_imgspot_img

നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു

Date:

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി എന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എറണാകുളം ആർടിഒയാണ് നടപടിയെടുത്തിരിക്കുന്നത്. മാത്രമല്ല മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാൻ നിർദേശമുണ്ട്. കഴിഞ്ഞ മാസം ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടർ ഉടമയായ മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഹമീം നൽകിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. രാത്രിയിൽ അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിലിടിക്കുകയും തുടർന്ന് കാർ നിർത്താതെ പോകുകയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp