spot_imgspot_imgspot_img

ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്

Date:

തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങി കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യ ഹരിദാസിനും സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായി. ഇതേ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

അതെ സമയം രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌ .രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി ആയിരിക്കും വയനാട്ടിൽ മത്സരിക്കുക എന്നാണ് റിപ്പോർട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp