തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും വാറ്റുചാരായവുമായി പ്രതി പിടിയിൽ. തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. അഴൂർ സ്വദേശിയായ പ്രദീഷ് (39 വയസ്സ്) ആണ് എക്സൈസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 31.7 ലിറ്റർ ചാരായവും 250 ഗ്രാം കഞ്ചാവും കണ്ടെത്തി. ചിറയിൻകീഴ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഷിബുകുമാർ, കെ.ആർ.രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രാരി, സ്മിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.