spot_imgspot_imgspot_img

സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍

Date:

തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം. 109 റൺസോടെ വരുൺ നായനാരും 72 റൺസോടെ ഷോൺ റോജറുമാണ് ക്രീസിൽ.

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ 10 റൺസ് എടുത്ത ഓപ്പണർ റിയ ബഷീറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ അഭിഷേക് നായരും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകിയത്. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. അഭിഷേക് നായർ 31 റൺസ് എടുത്തു പുറത്തായി.

തുടർന്ന് എത്തിയ ഷോൺ റോജറും വരുൺ നായനാരും ചേർന്നാണ് കേരളത്തെ ശക്തമായ നിലയിൽ എത്തിച്ചത്. കളി നിർത്തുമ്പോൾ 109 റൺസോടെ വരുണും 72 റൺസോടെ ഷോൺ റോജറും ക്രീസിൽ ഉണ്ട്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.

15 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു വരുൺ നായനാരുടെ ഇന്നിംഗ്സ്. 8 ഫോറും ഒരു സിക്സും അടക്കമാണ് ഷോൺ റോജർ 72 റൺസ് നേടിയത്. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഷോൺ റോജർ സെഞ്ചുറി നേടിയിരുന്നു. ഉത്തരാഖണ്ഡിന് വേണ്ടി അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp