
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഇതിൽ ആറുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ ഒരു ഡോക്ടറുമുണ്ട്.
അതെ സമയം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് ആണെന്നാണ് സംശയം. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായത്. തൊഴിലാളികൾ പണി കഴിഞ്ഞ് തിരികെ ക്യാമ്പിൽ എത്തിയ ശേഷമായിരുന്നു ആക്രമണം.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.


