spot_imgspot_imgspot_img

മഴയെ തുടർന്ന് രഞ്ജി മത്സരം ഉപേക്ഷിച്ചു

Date:

തിരുവനന്തപുരം: മഴമൂലം കേരളവും കർണ്ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. മഴയെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. മഴയെ തുടർന്ന് രണ്ടാം ദിവസം കളി നിർത്തി വയ്ക്കുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. 63 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും 31 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെയും 19 റൺസെടുത്ത ബാബ അപരാജിത്തിന്റെയും വിക്കറ്റുകളായിരുന്നു കേരളത്തിന് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോല്പിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp