spot_imgspot_imgspot_img

മഴ: ആവശ്യമായ സൗകര്യമൊരുക്കാൻ മന്ത്രി നിർദ്ദേശം നൽകി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് 27 വരെ ശക്തമായ മഴമഴ കനക്കുന്ന സാഹചര്യത്തിൽ പട്ടിക വിഭാഗ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മഴയിൽ മലയോര മേഖലകളിലെ പല ഉന്നതികളും നഗറുകളും ഊരുകളും ഒറ്റപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിൽ ഓഫീസർമാരും പ്രമോട്ടർമാരും ഉന്നതികളും ഊരുകളും സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

മഴക്കെടുതികൾ നേരിടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി ഒ.ആർ കേളു നിർദേശിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp