spot_imgspot_imgspot_img

തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രോഗിക്കും കൂടെയുള്ള ആൾക്കും പരിക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രണ്ടുപേർക്ക് പരുക്ക്. പേരൂർക്കട ​ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിക്കും കൂടെ വന്ന ആൾക്കുമാണ് പരിക്കേറ്റത്.

വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. പനിക്ക് ചികിത്സ തേടിയാണ് ശാലിനി അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശാലിനിയെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരുന്നു. വാർഡിലെ കട്ടിലിൽ കിടന്ന ശാലിനിയ്ക്ക് സമീപമായി ‘അമ്മ ഗീതയും ഇരുന്നിരുന്നു.

ആ സമയത്താണ് ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീണത്. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേൽക്കുകയും ശാലിനിയുടെ കാലിനു പരിക്കേൽക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp