spot_imgspot_img

വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

Date:

spot_img

തിരുവനന്തപുരം: വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്‌നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് താരം കരസ്ഥമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കേരളത്തിന് 20 റണ്‍സിന്റെ വിജയം സമ്മാനിച്ചതും അക്ഷയയുടെ ഇന്നിങ്‌സായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് അക്ഷയയുടെ മികച്ച ബാറ്റിങ്ങിലൂടെയായിരുന്നു. കണ്ണൂര്‍ തലശേരി സ്വദേശിയായ അക്ഷയ ചെറുപ്പം മുതലെ ക്രിക്കറ്റില്‍ സജീവമാണ്. റൈറ്റ് ഹാന്‍ഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടര്‍ 23 ഇന്ത്യ ചലഞ്ചേഴ്‌സ് ടീമിലും അണ്ടര്‍-19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു. തലശേരി സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ് അക്ഷയ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിമെന്‍സ് ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം

തിരുവനന്തപുരം: ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന്...

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ...

ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം വിപുലമായ സൗകര്യങ്ങൾ...

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട

തിരുവനന്തപുരം: ബാലരാമപുരത്ത് വൻ ലഹരി വേട്ട. നെയ്യാറ്റിൻകര എക്സൈസ് ടീം നടത്തിയ...
Telegram
WhatsApp