spot_imgspot_imgspot_img

വിമെന്‍സ് ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം

Date:

തിരുവനന്തപുരം: ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സിന്റെ ജയം. കേരളം ഉയര്‍ത്തിയ 125 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ ഹരിയാന 105 റണ്‍സിന് പുറത്താവുകയായിരുന്നു. 52 പന്തില്‍ 60 റണ്‍സെടുത്ത അക്ഷയയാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.

അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അനന്യ 32 പന്തില്‍ 24 റണ്‍സും നേടി. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഷാനിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് എത്തിയ അക്ഷയ ക്രീസില്‍ നിലയുറപ്പിച്ചതോടെ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ന്നു.

നാലാമത്തെ ഓവറില്‍ കേരളത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷയ- അനന്യ കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേര്‍ന്ന് 71 പന്തില്‍ 76 റണ്‍സ് നേടി. ഹരിയാനയുടെ ഓപ്പണിങ് ബാറ്റര്‍ റീമ സിസോദിയയെ കീര്‍ത്തിയുടെ പന്തില്‍ നിത്യ ക്യാച്ചെടുത്ത് പുറത്താക്കിയാണ് കേരളം വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കേരളത്തിന് വേണ്ടി കീര്‍ത്തിയും സജനയും രണ്ട് വിക്കറ്റ് വീതവും നജിലയും ഷാനിയും ഓരോ വിക്കറ്റ് വീതവും നേടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp