spot_imgspot_imgspot_img

വനിതാ ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം

Date:

തിരുവനന്തപുരം: ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണ്ണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് കേരളം ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ കേരളം വെറും 84 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 14ആം ഓവറിൽ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചണ്ഡീഗഢിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. വെറും രണ്ട് ബാറ്റർമാർ മാത്രമാണ് ചണ്ഡീഗഢ് നിരയിൽ രണ്ടക്കം കടന്നത്. സ്കോർ ഏഴിൽ നില്ക്കെ തന്നെ ചണ്ഡീഗഢിൻ്റെ ആദ്യ വിക്കറ്റ് നഷ്ടമായി.

അഞ്ചാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി വിനയ കേരളത്തിന് മുൻതൂക്കം നല്കി. തുടർന്ന് മുറയ്ക്ക് വിക്കറ്റുകൾ വീണ ചണ്ഡീഗഢിന് വേണ്ടി 40 റൺസെടുത്ത ആരാധന ബിഷ്ഠ് മാത്രമാണ് ഭേദപ്പെട്ട പ്രകടം കാഴ്ച വച്ചത്. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവുമായി വിനയ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ഷാനിയും അലീന സുരേന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മൃദുല ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് അനായാസം വിജയത്തിലെത്തിച്ചു. ഷാനി 39ഉം അക്ഷയ 25ഉം റൺസുമായി പുറത്താകാതെ നിന്നു. ദൃശ്യ 16 റൺസെടുത്ത് പുറത്തായി. ലഖ്നൌവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp