spot_imgspot_imgspot_img

ഗോൾ അടിക്കാം സ്‌ട്രോക്കിനെതിരെ; ‘കിക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ക്യാമ്പയിനുമായി കിംസ്ഹെൽത്ത്

Date:

തിരുവനന്തപുരം, ഒക്ടോബർ 29, 2024: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ‘കിക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമായത്.

കിംസ്ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ക്യാപ്റ്റൻ പാട്രിക് മൊത്ത, താരങ്ങളായ മാർക്കോസ് വൈൽഡർ, സീസൺ സെൽവൻ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്‌ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്‌ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ക്യാമ്പയിന്റെ ലോഗോ അനാവരണം ചെയ്ത് താരങ്ങൾ സംസാരിച്ചു. ഫുട്ബോളിലെന്ന പോലെ കൃത്യമായൊരു ദിനചര്യയും ഭക്ഷണരീതിയും പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രസീലിയൻ താരമായ പാട്രിക് മൊത്ത സംസാരിച്ചു. ദിവസവും അര മണിക്കൂറെങ്കിലും നടക്കുകയോ മറ്റ് കായികവിനോദങ്ങളിലേർപ്പെടുന്നതോ ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സുരേഷ് ചന്ദ്രൻ സി.ജെ എന്നിവർ സ്ട്രോക്ക് ദിന സന്ദേശം നൽകി. ചടങ്ങിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാംലാൽ എസ് സ്വാഗതവും എമർജൻസി വിഭാഗം കൺസൾട്ടന്റും ഗ്രൂപ്പ് ക്ലിനിക്കൽ ആൻഡ് അക്കാഡമിക് കോർഡിനേറ്ററുമായ ഡോ. ഷമീം കെ.യു നന്ദിയും അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp