spot_imgspot_imgspot_img

മാടൻവിള ബസ് സർവീസ് പുനരാരംഭിക്കുക: നിവേദനം നൽകി യൂത്ത് കോൺഗ്രസ്‌

Date:

തിരുവനന്തപുരം: കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലൂടെ സർവീസ് നടത്തിയിരുന്ന മാടൻവിള ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മനോജ്‌ മോഹന്റെ നേതൃത്വത്തിൽ കണിയാപുരം കെ എസ് ആർ ടി സി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. കഴക്കൂട്ടം മേനംകുളം വഴി ചിറ്റാറ്റുമുക്ക് ചാന്നാങ്കര പുതുക്കുറിച്ചി വഴി പോയി മാടൻവിളയിൽ അവസാനിക്കുന്ന ബസ് സർവീസ് ആയ മാടൻ വിള ബസ് സർവീസ് നിലച്ചിട്ട് മൂന്ന് വർഷത്തിൽ കൂടുതൽ ആയി.

തീരദേശ നിവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ബസ് സർവീസ് ആയിരുന്നു ഇത് .കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലെ സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയം ആയിരുന്നു മാടൻവിള ബസ്. വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിൽ തൊഴിൽ ചെയ്തിരുന്നവരുടെ ഏക ആശ്രയം ആയിരുന്നു ഈ ബസ് സർവീസ്. യൂത്ത് കോൺഗ്രസ്‌ കഠിനംകുളം മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ശബരിയാർ,യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആന്റണി ഫിനു,കൈലാസ് ആറ്റിപ്ര, ശ്യം തുടങ്ങിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp