spot_imgspot_imgspot_img

ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ

Date:

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5 വരെയായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങൾ വർധിപ്പിച്ചതെന്ന് വി ജോയി എം എൽ എ അറിയിച്ചു. തീർത്ഥാടനത്തിനു മുന്നോടിയായി ശിവഗിരിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്ത മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള തീർത്ഥാടകർക്ക് ഇതിൽ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാൻ ഇതു വഴിയൊരുക്കുമെന്നും എം എൽ എ പറഞ്ഞു.

പതിവുപോലെ തീർത്ഥാടനത്തിൻ്റെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബർ 30, 31, 2025 ജനുവരി 1 ദിവസങ്ങളിൽ ലക്ഷകണക്കിന് തീർത്ഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് തീർത്ഥാടന ദിവസങ്ങൾ വർധിപ്പിച്ചതു കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

ആരോഗ്യം, പൊലിസ്, പി ഡബ്യൂ ഡി, വൈദ്യുതി അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തീർത്ഥാടനത്തിനു മുന്നോടിയായി ഓരോ വകുപ്പുകളും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് യോഗത്തിൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ശിവഗിരി ധർമ്മ സംഘം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമി, വി ജോയി എം എൽ എ, അടൂർ പ്രകാശ് എം പി, നഗരസഭാ ചെയർമാൻ കെ എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, ജില്ലാ കളക്ടർ അനുകുമാരി, അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് റ്റി കെ വിനീത്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp