spot_imgspot_imgspot_img

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

Date:

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്.

പോയിന്റ് നിലയില്‍ 19 പോയിന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ മുന്നില്‍. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. തിരുവനന്തപുരം തുമ്പയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്.

ഇന്നിങ്‌സ് ജയം കരസ്ഥമാക്കിയതോടെയാണ് കേരളത്തിന്റെ പോയിന്റ് നില 15-ല്‍ എത്തിയത്. പഞ്ചാബിനെതിരെ 37 റണ്‍സിന്റെ അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന 19 പോയിന്റുമായി ഗ്രൂപ്പ് തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp