വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ നടക്കുന്നത്. 20.8 ശതമാനം പേരാണ് വയനാട്ടിൽ ഇതുവരെ വോട്ടിംഗ് രേഖപ്പെടുത്തിയത്.
അതെ സമയം ചേലക്കരയിൽ 21.98 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതിനിടയിൽ ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വോട്ടിങ് തടസ്സപ്പെട്ടു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. അതെ സമയം സംവിധായകൻ ലാൽ ജോസ് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ചേലക്കരയിൽ 21.98 ശതമാനം പോളിങ് പൂർത്തിയായി. ചേലക്കര മണ്ഡലത്തിലുള്ളത് 2,13,103 വോട്ടർമാരാണ്.