spot_imgspot_imgspot_img

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

Date:

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ സെമി മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ നടക്കുന്ന ആദ്യ സെമിയില്‍ ജോണ്‍ കൈപ്പിള്ളില്‍ ഐക്കണ്‍ പ്ലെയറായ കിങ് മേക്കേഴ്‌സും അര്‍ജുന്‍ നന്ദകുമാര്‍ ഐക്കണ്‍ പ്ലയറായ കൊച്ചിന്‍ സൂപ്പര്‍ കിംങ്‌സും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ജോണി ആന്റണി ഐക്കണ്‍ പ്ലെയറായ വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് ഷെയിന്‍ നിഗം ഐക്കണ്‍ പ്ലെയറായ കൊറിയോഗ്രാഫേഴ്‌സുമായി കൊമ്പുകോര്‍ക്കും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മില്ലേന്യം സ്റ്റാര്‍സിനെ 72 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിംഗ് മേക്കേഴ്‌സ് സെമിയില്‍ പ്രവേശിച്ചത്.

നോയല്‍ ബെന്നിന്റെ സെഞ്ച്വറി മികവിലാണ് കിംഗ് മേക്കേഴ്‌സ് വന്‍ വിജയം സ്വന്തമാക്കിയത്. രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് സെമി ഉറപ്പിച്ചത്. മൂന്നാം മത്സരത്തില്‍ കൊറിയോഗ്രാഫേഴ്‌സ് 34 റണ്‍സിനും അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊച്ചിന്‍ സൂപ്പര്‍ കിംഗ് 30 റണ്‍സിനും വിജയിച്ചു. ഇന്ന് രാവിലെ നടക്കുന്ന സെമിയില്‍ ജയിക്കുന്ന ടീമുകള്‍ വൈകുന്നേരം നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp