spot_imgspot_imgspot_img

ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Date:

തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പ്രൊഫഷണലുകളെ അണിനിരത്തി ‘എലവേറ്റ് യുഐ/യുഎക്സ് ബൂട്ട്ക്യാമ്പ്-2024’ എന്ന ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് ആഗോള ഐടി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.

ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്ന് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു.

ഡിസൈന്‍ രംഗത്തെ നൂതന മാറ്റങ്ങളും പ്രവണതകളും, എഐ ടൂളുകള്‍, ഡിസൈന്‍ തിങ്കിംഗ്, യുഎക്സ് സ്റ്റോറി ടെല്ലിങ്, നവീന സാങ്കേതികവിദ്യ, തത്സമയ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, വിദഗ്ധ സെഷനുകള്‍ തുടങ്ങിയവയ്ക്ക് ക്യാമ്പ് മികച്ച വേദിയായി.

പുനീത് അറോറ (ഡിസൈന്‍ ആന്‍ഡ് യുഎക്സ് ലീഡര്‍ഷിപ്പ്, ഡെല്‍), കാര്‍ത്തിക എ കെ (എവിപി യുഎക്സ്, എച്ച്എഫ്ഐ), അജിത് കുമാര്‍ ബി സി (എക്സ്പീരിയന്‍സ് ഡിസൈന്‍, ഇന്‍ഫോസിസ്), രജത് പട്ടേല്‍ (ലീഡ് യുഎക്സ്, ഫോണ്‍ പെ), അമോഘ രാജീവ് (വിപി കമ്മ്യൂണിക്കേഷന്‍സ്, സിറ്റി ഇന്ത്യ), അര്‍ജുന്‍ ബാബു (മാര്‍വെല്ലോക്സ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപകന്‍), വെജ്നിയ ഇസഡ് (ഗ്ലോബല്‍ പിഎം, ക്രിയേറ്റി.എഐ), ശ്രീജേഷ് രാധാകൃഷ്ണന്‍ (ഡിസൈന്‍ ചീഫ് മാനേജര്‍, എയര്‍ ഇന്ത്യ) ജോസ് ജോസഫ് (ടൈഗ്രിസ് ഡിസൈന്‍ സ്ഥാപകന്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച സെഷനുകളില്‍ സംസാരിച്ചു.

യുഎക്സ്/യുഐ ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക്, മാര്‍വെല്ലോക്സ് സ്റ്റുഡിയോ, കോവളം ഉദയ് സമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍, ടെക്നോപാര്‍ക്ക്, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp