spot_imgspot_imgspot_img

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: മുഖ്യ പ്രതി കീഴടങ്ങി

Date:

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കീഴടങ്ങി. സബ് ട്രഷറി മുൻ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി മുജീബാണ് (42) പോലീസിൽ കീഴടങ്ങിയത്. പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ ഇയാൾ വ്യാജ ചെക്കുപയോഗിച്ച് തട്ടിയെടുത്തിയിരുന്നു. സബ് ട്രഷറിയിൽ ക്ലാർക്ക് ആയിരുന്നു മുജീബ്.

കഴക്കൂട്ടം പോലീസിലാണ് ഇയാൾ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കഴിഞ്ഞ ജൂണിൽ കണ്ടെത്തിയിരുന്നു. രണ്ടര ലക്ഷം രൂപയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് പോയത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്ത് വന്നത്. മരണപ്പെട്ടവരടക്കമുള്ളവരിൽ നിന്നും മുജീബ് പണം തട്ടിയെടുത്തതായിട്ടാണ് കണ്ടെത്തിയത്.

മുജീബ് കഴക്കൂട്ടത്ത് ജോലിയിലുണ്ടായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. 2024 ഏപ്രിൽ മുതലായിരുന്നു തട്ടിപ്പ് നടത്തിയത്.

ജില്ലാ ട്രഷറി ഓഫീസർ നൽകിയ പരാതിയിൽ രണ്ടു കേസുകളാണ് കഴക്കൂട്ടം പോലീസ് രജിസ്റ്റർ ചെയ്തത്. ട്രഷറി വകുപ്പ് നടത്തിയ പ്രാഥമിക അനേഷണത്തെ തുടർന്ന് ആറുപേരെ ജൂണിൽ സസ്പെൻഡ് ചെയ്തിരുന്നു.

ക്ലർക്ക് മുജീബ്, ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നത്. സസ്പെൻഷനിലായ ജൂനിയർ അക്കൗണ്ടൻറ് വിജയരാജിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോഹനകുമാരിക്ക് പുറമെ ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും 6,70000 രൂപയും, ജമീലാ ബീഗത്തിൻ്റെ അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപയും സുകുമാരൻ്റെ അക്കൗണ്ടിൽ നിന്നും 2,90000 രൂപയും ഉൾപ്പെടെ 15 ലക്ഷത്തി 10000 രൂപയാണ് മുജീബ് തട്ടിയെടുത്തത്.

പിടിക്കപ്പെടാതിരിക്കാനായി നിരവധി തന്ത്രങ്ങളും മുജീബ് ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നതിന് മുന്നോടിയായി ഇയാൾ സി സി ടി വി ക്യാമറകൾ ഓഫ് ചെയ്തിരുന്നു. കൂടാതെ വ്യാജ ചെക്ക് ഉപയോഗിച്ച് പല തവണകളായിട്ടാണ് ഇയാൾ പണം തട്ടിയത്. കൂടാതെ അക്കൗണ്ട് ഉടമകളറിയാതെ അവരുടെ പേരിൽ ചെക്ക് ബുക്ക് സംഘടിപ്പിച്ചും പണം തട്ടിയിരുന്നു.

ഒളിവിലായിരുന്ന മുജീബ് പോലീസ് പിടികൂടുമെന്ന് കണ്ടതോടെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp