spot_imgspot_imgspot_img

ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ

Date:

തിരുവനന്തപുരം: ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീകാര്യം കല്ലമ്പള്ളി എസ് ബി ഐ ബ്രാഞ്ചിനു എതിർവശം നിർമ്മാണത്തിലിരിക്കുന്ന വാണിജ്യ കെട്ടിടത്തിന് എതിരെയാണ് ജനകീയ കൂട്ടായ്മ നടത്തിയത്. പേരൂർക്കോണം കല്ലമ്പള്ളി റസിഡൻസ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കെട്ടിട നിർമ്മാണചട്ടങ്ങൾ പാലിക്കാതെയും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയുമാണ് ഈ കെട്ടിടത്തിന്റെ പണി നടക്കുന്നതെന്നാണ് പേരൂർക്കോണം കല്ലമ്പള്ളി റസിഡൻസ് അസോസിയേഷൻ ആരോപിക്കുന്നത്. ഈ കെട്ടിടത്തിൻറെ വിവിധ തലത്തിലുള്ള കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി പേരൂർക്കോണം കല്ലമ്പള്ളി റസിഡൻസ് അസോസിയേഷൻ കോടതിയിൽ കേസ്ഫയൽ ചെയ്തിട്ടുണ്ട്.

കെട്ടിടത്തിന് മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ബിജുപി കരിയം അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി കല്ലംപളളി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ മേഖലയിലുള്ള നേതാക്കന്മാരായ ജോതിഷ് , ശ്രീകാര്യം ശ്രീകുമാർ, സുനിൽ ബാബു, ഷാബു, ലൈലാൽ, കരുമ്പുക്കോണം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, PKRA അസോസിയേഷൻ ഭാരവാഹികളായ സുരേഷ് ബാബു , അനിൽ ആർ മധു, സന്തോഷ് കല്ലമ്പള്ളി, മീന ഹരി എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp