spot_imgspot_imgspot_img

പോത്തൻകോട് -മംഗലപുരം റോഡ് നിർമാണം: സംഘാടക സമിതി രൂപീകരിച്ചു

Date:

തിരുവനന്തപുരം: വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌ തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ നിർമ്മാണം 5 മാസം കൊണ്ട് പൂർത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ പ്രവൃത്തികളും പൂർത്തിയാകുമ്പോൾ പോത്തൻകോടിന്റെ ​ഗതാ​ഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

പോത്തൻകോട് -മംഗലപുരം റോഡിന്റെ നിർമാണ ഉദ്ഘാടനം ഡിസംബർ 5ന് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് നിർവ്വഹിക്കും. 6.1 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 57.28 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികളാണ് നടക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു 9.46 കോടിയാണ് അനുവദിച്ചിരുന്നത്.. 247 കുടുംബങ്ങളിൽ നിന്നായി 66 സെന്റ് ഭൂമിയാണ് റോഡിനായി ഏറ്റെടുക്കുന്നത്. ഇതുവരെ 132 കുടുംബങ്ങൾക്ക് 5.5 കോടി വിതരണം ചെയ്തു.

പഴകുറ്റി-മംഗലപുരം റോഡിന്റെ ആദ്യ റീച്ചായ പഴകുറ്റി – മുക്കംപാലമൂട് റോഡിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി. രണ്ടാം റീച്ചായ മുക്കംപാലമൂട്- പോത്തൻകോട് റോഡിന്റെ സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്നാം റീച്ചായ പോത്തൻകോട്-മംഗലാപുരം റോഡിന്റെ നിർമാണോദ്‌ഘാടനമാണ് ഡിസംബറിൽ നടക്കാൻ പോകുന്നത്. പഴകുറ്റി മുതൽ മം​ഗലപുരം വരെയുള്ള റോഡ് നിർമ്മാണത്തിന് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 200 കോടിയാണ്. മൊത്തം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി മാത്രം ഇതുവരെ 70 ലക്ഷം ചെലവായി.

പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിം​ഗ്കമ്മിറ്റി ചെയർമാൻ എം.ജലീൽ, അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ത്രിതല പഞ്ചായത്ത് അം​ഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp