
എറണാകുളം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
കൂടാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


